Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flight Journey

പ്രോ​ട്ടോ​ക്കോ​ൾ വീ​ഴ്ച; പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി

ന്യൂ​ഡ​ൽ​ഹി: പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മാ​ന​യാ​ത്ര മു​ട​ങ്ങി. ഡ​ൽ​ഹി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ഉ​ച്ച​യ്ക്ക് 2.50ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ദ്ദേ​ഹം പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു​നി​ന്നും ഇ​റ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ര​ള ഹൗ​സി​ലെ​ത്തി ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പി​ണ​റാ​യി വി​ജ​യ​ന് കൃ​ത്യ​സ​മ​യ​ത്ത് ബോ​ർ​ഡിം​ഗ് അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ല. ഇ​താ​ണ് യാ​ത്ര മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വ് എ​ത്തു​ന്ന വി​വ​രം പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ഔ​ദ്യോ​ഗി​ക​മാ​യി ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല.

നി​ല​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ തു​ട​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ രാ​ത്രി 7.10നു​ള്ള വി​മാ​ന​ത്തി​ലാ​കും കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കു​ക. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ പി​ണ​റാ​യി ത​യാ​റാ​യി​ല്ല.

Latest News

Corehub Up